Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GunViolence

America

മകന്‍റെ സ്കൂൾ ആക്രമണം; പിതാവിന് 15 വർഷം തടവ് വിധിച്ച് കോടതി

ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് 14 വ​യ​സു​കാ​ര​നാ​യ മ​ക​ൻ ന​ട​ത്തി​യ സ്കൂ​ൾ കൂ​ട്ട​വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് കോ​ളി​ൻ ഗ്രേ​യ്ക്ക് (55) കോ​ട​തി 15 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

കു​ട്ടി​യു​ടെ അ​ക്ര​മ​സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും തോ​ക്ക് വാ​ങ്ങി ന​ൽ​കു​ക​യും അ​ത് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്ത​താ​ണ് ശി​ക്ഷ​യ്ക്ക് വ​ഴി​വ​ച്ച​ത്.

2024 സെ​പ്റ്റം​ബ​റി​ൽ അ​പ​ലാ​ച്ചി ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന വെ​ടി​വ‌യ്​പിൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ളി​ൻ ഗ്രേ​യ്‌​ക്കെ​തി​രേ ര​ണ്ടാം ഡി​ഗ്രി കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​രു​ന്നു. വെ​ടി​വയ്​പ് ന​ട​ത്തി​യ മ​ക​ൻ കോ​ൾ​ട്ട് ഗ്രേ​യ്ക്ക് (16) ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

കു​ട്ടി​ക​ൾ ന​ട​ത്തു​ന്ന കൂ​ട്ട​വെ​ടി​വയ്​പു​ക​ളി​ൽ മാ​താ​പി​താ​ക്ക​ളെ ക്രി​മി​ന​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന് വി​ധേ​യ​രാ​ക്കി ശി​ക്ഷി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ അ​പൂ​ർ​വ കേ​സു​ക​ളി​ലൊ​ന്നാ​യാ​ണ് ഈ ​വി​ധി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

മ​ക​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യും അ​ക്ര​മ​സാ​ധ്യ​ത​യും സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​താ​ണ് പി​താ​വി​നെ കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

Latest News

Corehub Up